തിരുവനന്തപുരം: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിദ്യാര്‍ത്ഥികൾക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കാനായി കൂടുതൽ ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി യുടെ അഭ്യര്‍ത്ഥന മാനിച്ചാണ് റെയിൽവെ തീരുമാനം.

ഈ മാസം 27 മുതൽ ഡിസംബ‍ര്‍ രണ്ട് വരെയാണ് കാഞ്ഞങ്ങാട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ദീ‍ഘദൂര സർവ്വീസ് നടത്തുന്ന 34 ഓളം ട്രെയിനുകളാണ് കാഞ്ഞങ്ങാട് നിര്‍ത്തുക.