Asianet News MalayalamAsianet News Malayalam

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ റദ്ദാക്കി

പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

Kerala train service change various trains cancelled in kerala nbu
Author
First Published Nov 14, 2023, 8:08 PM IST

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍ 

1. 18-ാം തിയതിയിലെ മംഗളുരു  - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)

2. 19-ാം തിയതിയിലെ തിരുവനന്തപുരം - മംഗളുരു മാവേലി എക്സ്പ്രസ് (16604)

3. 19-ാം തിയതിയിലെ ഷൊർണൂർ - എറണാകുളം മെമു (06017)

4. 18-ാം തിയതിയിലെ എറണാകുളം - ഷൊർണുർ മെമു (06018)

5. 18-ാം തിയതിയിലെ എറണാകുളം - ഗുരുവായൂർ എക്സ്പ്രസ് (06448)

6. 19-ാം തിയതിയിലെ ഗുരുവായൂർ - എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439)

7. 19-ാം തിയതിയിലെ എറണാകുളം ജംഗ്ഷൻ - കോട്ടയം എക്സ്പ്രസ് (06453)

8. 19-ാം തിയതിയിലെ കോട്ടയം - എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1.  17-ാം തിയതിയിലെ നിസാമുദ്ദീൻ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (22656)

2. 17-ാം തിയതിയിലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം  (16127)

3. 18-ാം തിയതിയിലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)

4. 18-ാം തിയതിയിലെ മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (16630)

5. 20-ാം തിയതിയിലെ തിരുവനന്തപുരം - മംഗളൂരു മലബാർ എക്സപ്രസ് ഷൊർണൂറിൽ നിന്ന് പുറപ്പെടും (16629)

6.   17-ാം തിയതിയിലെ അജ്മിർ ജംഗ്ഷൻ - എറണാകുളം മറുസാഗർ എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും (12978)

7.   18-ാം തിയതിയിലെ ശനിയാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342)

8.   19-ാം തിയതിയിലെ ഞായറാഴ്ചത്തെ ഗുരുവായൂർ - തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും (16341)

9. 18-ാം തിയതിയിലെ കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187) 

10. 19-ാം തിയതിയിലെ ഗുരുവായൂർ - മധുര എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328) 

11. 18-ാം തിയതിയിലെ മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327)

12. 19-ാം തിയതിയിലെ (16188) എറണാകുളം - കാരക്കൽ എക്സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.  

Follow Us:
Download App:
  • android
  • ios