തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ്‌ സ്ഥാനാർത്ഥി നിർണ്ണയത്തിലെ കോൺഗ്രസിലെ തർക്കം സ്വാഭാവികമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഇത് പരിഹരിക്കും. വെൽഫയര്‍ പാർട്ടി ഉൾപ്പടെയുള്ള സഹകരണം പ്രാദേശിക തലത്തിൽ തീരുമാനിക്കുമെന്നും ഹസ്സന്‍ പറഞ്ഞു. കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണവുമായി സഹകരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പരാതിയിലാണ് ഷാജിക്കെതിരെ കേസ്. സർക്കാർ പ്രതിപക്ഷത്തിനെതിരെ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും ഹസ്സന്‍ പറഞ്ഞു.