തിരുവനന്തപുരം: കേരള സർവ്വകലാശാല അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും. പഞ്ചവത്സര എൽഎൽബി പത്താം സെമസ്റ്റർ പരീക്ഷകൾ ജൂൺ 8ന് തുടങ്ങും.

പഞ്ചവത്സര എൽഎൽബി അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 16ന് തുടങ്ങും. ത്രിവത്സര എൽഎൽബി ആറാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 9ന് ആരംഭിക്കും. വിദ്യാർത്ഥികളുടെ ക്ലേശം കണക്കിലെടുത്ത് പരീക്ഷയ്ക്കായി സബ് കേന്ദ്രങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

സിബിസിഎസ്എസ് ആറാം സെമസ്റ്റർ പരീക്ഷകളും മെയ് 21നാണ് തുടങ്ങുക. വിദൂര വിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾ മെയ് 28ന് ആരംഭിക്കും.