തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് ഡിവൈഎസ്പി എം എസ് സന്തോഷ്. സംഭവത്തിൽ സ‍ര്‍വകലാശാല റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരിൽ നിന്ന് വിവര ശേഖരണം നടത്തിയെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.

സര്‍വകലാശാലയിലെ കംപ്യൂട്ടർ സെന്ററിലും അന്വേഷണ സംഘം പരിശോധന നടത്തി. സർവകലാശാല രേഖകൾ പരിശോധിച്ചു. ബോധപൂർവ്വമുള്ള തട്ടിപ്പാണോ സോഫ്ട് വെയർ തകരാറാണോ എന്ന് പരിശോധിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് ഇതിന് ശേഷം ഡിവൈഎസ്‌പി പറഞ്ഞത്.