സെനറ്റ് പേര് നിർദ്ദേശിച്ചില്ലങ്കിൽ രണ്ടംഗ സമിതി വിസി നിർണ്ണയ നടപടിയുമായി മുന്നോട്ട് പോകും. കടുത്ത നടപടിയിലേക്കും ഗവർണ്ണർ കടക്കും

തിരുവനന്തപുരം : കേരള സർവകലാശാലയുടെ നിർണ്ണായക സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണ്ണറുടെ അന്ത്യശാസനത്തെ തുടർന്നാണ് യോഗം ചേരുന്നത്. വിസി നിർണ്ണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് വൈകുന്നേരത്തിന് മുന്പ് നിർദ്ദേശിക്കണമെന്നായിരുന്നു രാജ്ഭവൻ നിർദ്ദേശം. നേരത്തെ രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിസി പേര് നൽകിയിരുന്നില്ല. പേര് നിർദ്ദേശിച്ചില്ലെങ്കിൽ വിസിക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടാൻ വരെ മടിക്കില്ലെന്നുമായിരുന്നു ഗവർണ്ണറുടെ ഭീഷണി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യോഗം ചേരുന്നുണ്ടെങ്കിലും പ്രതിനിധിയെ നിർദ്ദേശിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. നിലവിൽ ഗവർണ്ണർ രൂപീകരിച്ച സമിതിയിയിൽ ഗവർണ്ണറുടേയും യുജിസിയുടെയും പ്രതിനിധികളാണുള്ളത്. ഗവർണ്ണറുടെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് സെനറ്റ് അടുത്തിടെ പ്രമേയം പാസ്സാക്കിയിരുന്നു. സെനറ്റ് പേര് നിർദ്ദേശിച്ചില്ലങ്കിൽ രണ്ടംഗ സമിതി വിസി നിർണ്ണയ നടപടിയുമായി മുന്നോട്ട് പോകും. കടുത്ത നടപടിയിലേക്ക് ഗവർണ്ണർ കടക്കും. ഉത്തരേന്ത്യൻ സന്ദർശനത്തിന് ശേഷം ഗവർണ്ണർ ഇന്ന് വൈകീട്ട് മടങ്ങിയെത്തും

'സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഉടന്‍ നിര്‍ദ്ദേശിക്കണം'; കേരള വിസിക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍