തന്റെ പോരാട്ടം വിജയം കണ്ടെന്നും നീതി ഉറപ്പായതിൽ സന്തോഷമുണ്ടെന്നും ടിവി ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

ദില്ലി: കേരള സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥിക്ക് ചരിത്ര വിജയം. ഇന്റർവ്യൂ ബോർഡ് ഒഴിവാക്കിയ ഉദ്യോഗാർത്ഥി ടിവി ബിന്ദുവിനെ ലക്ചററായി നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. 2007 മുതലുള്ള സർവീസ് നൽകി ടിവി ബിന്ദുവിനെ മുൻകാല പ്രാബല്യത്തോടെ നിയമിക്കാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ നാലാഴ്ചക്കകം സർവകലാശാല തീരുമാനമെടുക്കണമെന്നും പരമോന്നത കോടതി വ്യക്തമാക്കി. തന്റെ പോരാട്ടം വിജയം കണ്ടെന്നും നീതി ഉറപ്പായതിൽ സന്തോഷമുണ്ടെന്നും ടിവി ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred