Asianet News MalayalamAsianet News Malayalam

കേരളം അൺലോക്കിലേക്ക്, പ്രാദേശിക നിയന്ത്രണങ്ങൾ എങ്ങനെ? നിങ്ങൾ അറിയേണ്ടത്

സംസ്ഥാനമാകെയുള്ള അടച്ചുപൂട്ടൽ ദിനങ്ങളിൽ നിന്നും മലയാളികൾ നാളെ മുതൽ പുറത്തേക്ക്. അപ്പോഴും ഇളവുകളും നിയന്ത്രണങ്ങളും തീരുമാനിക്കപ്പെടുന്നതിൽ പ്രാദേശിക സ്ഥിതി നിർണ്ണായകം. 

kerala unlock 2021 guidelines and local restrictions an explainer
Author
Thiruvananthapuram, First Published Jun 16, 2021, 7:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്രവ്യാപന മേഖലകൾ ഒഴികെ മറ്റിടങ്ങളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഇന്നവസാനിക്കും. എല്ലാ ബുധനാഴ്ചകളിലും അവലോകന യോഗം ചേർന്ന് അതാത് ജില്ലകളിലും തദ്ദേശഭരണസ്ഥാപനങ്ങളിലും പ്രാദേശിക അടിസ്ഥാനത്തിലെ ഇളവുകൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും. 

സംസ്ഥാനം അടച്ചുപൂട്ടലിൽ നിന്ന് പുറത്തേക്ക്

സംസ്ഥാനമാകെയുള്ള അടച്ചുപൂട്ടൽ ദിനങ്ങളിൽ നിന്നും മലയാളികൾ നാളെ മുതൽ പുറത്തേക്ക്. അപ്പോഴും ഇളവുകളും നിയന്ത്രണങ്ങളും തീരുമാനിക്കപ്പെടുന്നതിൽ പ്രാദേശിക സ്ഥിതി നിർണ്ണായകം. ടെസ്റ്റ് പൊസിറ്റിവിറ്റി  നിരക്കുകളുടെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിക്കുമ്പോൾ 8 ശതമാനത്തിൽ താഴെ ടിപിആർ ഉള്ള എ വിഭാഗത്തിലെ പ്രദേശങ്ങൾ മാത്രമാകും പൂർണ്ണമായും തുറക്കുക. ഇവിടെ പുറത്തിറങ്ങുന്നതിലും പാസ് നിർബന്ധമാകില്ല. എന്നാൽ ആൾക്കൂട്ടം തടയാൻ കർശന പരിശോധനകൾ തുടരും. 8-20 വരെ ടിപിആർ ഉള്ള ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ പുറത്തിറങ്ങാൻ സത്യാവാങ്മൂലം എന്ന നിലവിലെ രീതി തുടരും. 

അതേസമയം, തീവ്രവ്യാപന വിഭാഗത്തിൽ പെടുന്ന സി വിഭാഗത്തിലും 30 ശതമാനത്തിൽ കൂടുതൽ ടിപിആർ രേഖപ്പെടുത്തിയ ഡി വിഭാഗത്തിലെയും പ്രദേശങ്ങളിൽ പൊലീസിന്‍റെ പരിശോധനകളും പുറത്തിറങ്ങുന്നതിൽ കർശന ലോക്ഡൗണ്‍ വ്യവസ്ഥകളും
തുടരും. ഇന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ടിപിആർ സ്ഥിതി അവലോകനം ചെയ്യും. എല്ലാ ബുധനാഴ്ചകളിലും ഇത് തുടരും. പ്രതിവാര അവലോകനങ്ങളുടെ അടിസ്ഥാനത്തിലാകും പ്രാദേശിക തല നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക.

ജില്ല കടന്നുള്ള യാത്രകൾക്ക് സത്യവാങ്മൂലം ഇനിയും കരുതണം. ബി വിഭാഗത്തിൽ  ബാർബർ ഷോപ്പ്, തുണിക്കടകൾ, ജ്വല്ലറികൾ അടക്കമുള്ള മറ്റ് കടകൾക്ക് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ തുറക്കാം. ടിപിആർ എട്ട് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഓട്ടോ - ടാക്സി സർവീസുകൾക്ക് അനുമതിയുള്ളത്. ജനശതാബ്ദി, വേണാട്, ഇന്‍റർസിറ്റി അടക്കം സംസ്ഥാനത്ത് 30 ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ വീണ്ടും തുടങ്ങി. അതിതീവ്ര വ്യാപന മേഖലകളിൽ ഒഴികെ മറ്റിടങ്ങളിൽ ലോട്ടറി വിൽപനയും നാളെ തുടങ്ങും.

യാത്ര ചെയ്യുന്നവർക്കുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. 

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. 

പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്. 

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം. 

സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. 

തിരുവനന്തപുരത്തെ നിയന്ത്രണമേഖലകൾ ഇങ്ങനെ

ജില്ലയിൽ 'ഡി' കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ

ആറു തദ്ദേശ സ്ഥാപനങ്ങളാണു 'ഡി' കാറ്റഗറിയിൽപ്പെടുന്നത്. ഇവിടെ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും ഏർപ്പെടുത്തുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കും. 
കഠിനംകുളം
പോത്തൻകോട്
പനവൂർ
മണമ്പൂർ
അതിയന്നൂർ
കാരോട്

'സി' കാറ്റഗറിയിൽപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ

38 തദ്ദേശ സ്ഥാപനങ്ങളാണു 'സി' കാറ്റഗറിയിലുള്ളത്. ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ദിവസവും പ്രവർത്തിക്കാം. വിവാഹാവശ്യത്തിനുള്ള വിൽപ്പനയ്ക്കായി വസ്ത്രവ്യാപാര ശാലകൾ, ജ്വല്ലറികൾ, ചെരുപ്പു കടകൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, റിപ്പയർ സർവീസ് കടകൾ തുടങ്ങിയവയ്ക്കും 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ എഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. റസ്റ്ററന്റുകൾ ടെക്ക് എവേയ്ക്കു മാത്രമായി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. 

മംഗലപുരം
അഴൂർ
കാഞ്ഞിരംകുളം
കടയ്ക്കാവൂർ
ചെറുന്നിയൂർ
ഒറ്റൂർ
കിഴുവിലം
മാറനല്ലൂർ
വിതുര
കല്ലിയൂർ
ചെമ്മരുതി
കൊല്ലയിൽ
പെരുങ്കടവിള
ഇലകമൺ
തിരുപുരം
അരുവിക്കര
മുദാക്കൽ
വെമ്പായം
അമ്പൂരി
പുളിമാത്ത്
പള്ളിച്ചൽ
കല്ലറ
അണ്ടൂർക്കോണം
കരുംകുളം
നെല്ലനാട്
കോട്ടുകാൽ
ബാലരാമപുരം
ആനാട്
പഴയകുന്നുമ്മേൽ
വക്കം
കാട്ടാക്കട
കുന്നത്തുകാൽ
വെങ്ങാനൂർ
ചിറയിൻകീഴ്
മലയിൻകീഴ്
ചെങ്കൽ
ഇടവ
കിളിമാനൂർ

'ബി' കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ

31 തദ്ദേശ സ്ഥാപനങ്ങളാണു ബി കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. അക്ഷയ സെന്ററുകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തനാനമതിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറക്കാം. ബിവ്‌റെജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ ടെക്ക് എവേയ്ക്കു മാത്രമായു തുറക്കാം. തിരക്ക് ഒഴിവാക്കുന്നതിന് ആപ്പ് വഴി ബുക്കിങ് ഏർപ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.

വർക്കല മുനിസിപ്പാലിറ്റി
പൂവച്ചൽ
കരകുളം
പള്ളിക്കൽ
തൊളിക്കോട്
കരവാരം
വെട്ടൂർ
കുളത്തൂർ
വിളപ്പിൽ
പെരിങ്ങമ്മല
പൂവാർ
പുല്ലമ്പാറ
പാറശാല
വിളവൂർക്കൽ
വാമനപുരം
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
പാങ്ങോട്
വെള്ളറട
വെള്ളനാട്
തിരുവനന്തപുരം കോർപ്പറേഷൻ
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
മാണിക്കൽ
ഒറ്റശേഖരമംഗലം
ആര്യങ്കോട്
അഞ്ചുതെങ്ങ്
ഉഴമലയ്ക്കൽ
നെടുമങ്ങാട് മുനിസിപ്പാലിറ്റി
ആര്യനാട്
നാവായിക്കുളം
മടവൂർ
കള്ളിക്കാട്

'എ' കാറ്റഗറിയിൽപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ

നന്ദിയോട്, നഗരൂർ, കുറ്റിച്ചൽ എന്നിവയാണ് എ കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കും. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ0 രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഓടാം. ടാക്‌സിയിൽ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയിൽ ഡ്രൈവറെക്കൂടാതെ രണ്ടു പേരെയും അനുവദിക്കും. കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല. ബിവ്‌റെജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ടേക്ക് എവേയ്ക്കു മാത്രമായി തുറക്കും. തിരക്ക് നിയന്ത്രിക്കാൻ ആപ്പ് ഏർപ്പെടുത്തും.  പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.

എറണാകുളത്ത് നിയന്ത്രണങ്ങളുള്ള മേഖലകൾ ഇങ്ങനെ

30 % ത്തിനു മുകളിൽ ടി പി ആർ ഉള്ള തദ്ദേശ സ്ഥാപനം നിലവിൽ ഒന്ന് മാത്രമേയുള്ളൂ (വിഭാഗം - ഡി). അത് ചിറ്റാട്ടുകര പഞ്ചായത്താണ്. 

ടി പി ആർ 20% നും 30% നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ* (വിഭാഗം - സി)

ഞാറയ്ക്കൽ, നെല്ലിക്കുഴി, ചൂർണ്ണിക്കര, ഒക്കൽ, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, അശമന്നൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട് 

കൊച്ചി കോർപ്പറേഷൻ കാറ്റഗറി ബിയിലാണ്. 

കോഴിക്കോട്ടെ നിയന്ത്രണങ്ങളിങ്ങനെ:

കോഴിക്കോട്ട് എവിടെയും കർശന ലോക്ക്ഡൗണില്ല. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് നിലവിൽ 30 ശതമാനത്തിൽ കൂടുതലുള്ള കാറ്റഗറി ഡി തദ്ദേശഭരണപ്രദേശങ്ങളില്ല. കോഴിക്കോട് കോർപ്പറേഷൻ കാറ്റഗറി ബിയിലാണ്. കാറ്റഗറി സിയിൽ പെരുവയൽ, കാരശ്ശേരി പഞ്ചായത്തുകളുണ്ട്. കാറ്റഗറി എ-യിൽ 29 പഞ്ചായത്തുകളാണുള്ളത്. ഭൂരിഭാഗം പഞ്ചായത്തുകളും ബി കാറ്റഗറിയിൽ (47) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

പട്ടിക ഇങ്ങനെ: 

കാറ്റഗറി എ: ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, നടുവണ്ണൂർ, കൂതാളി, തിരുവള്ളൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്യാപ്പള്ളി, കാവിലുമ്പാറ, കിഴക്കോത്ത്, നന്മണ്ട, അയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട്.

കാറ്റഗറി ബി: കുന്നമംഗലം, ഒളവണ്ണ, മുക്കം, ഫറോക്ക് മുൻസിപ്പാലിറ്റി, മണിയൂർ, പുതുപ്പാടി, കാക്കൂർ, ഏറാമല, താമരശ്ശേരി, പെരുമണ്ണ, മാവൂർ, കടലുണ്ടി, ചോറോട്, നരിക്കുനി, കക്കോടി, കോഴിക്കോട് കോർപ്പറേഷൻ, കൊടിയത്തൂർ, തൂണേരി, ചാത്തമംഗലം, അഴിയൂർ, മടവൂർ, വളയം, ചെറുവണ്ണൂർ, കൊയിലാണ്ടി, ഒഞ്ചിയം, പയ്യോളി, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂർ, ചേളന്നൂർ, വടകര മുൻസിപ്പാലിറ്റി, നാദാപുരം, ചേമഞ്ചേരി, രാമനാട്ടുകര, തുറയൂർ, തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, കായക്കോടി, കൊടുവള്ളി, മൂടാടി, ഓമശ്ശേരി, കോട്ടൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം. 

Follow Us:
Download App:
  • android
  • ios