Asianet News MalayalamAsianet News Malayalam

കേരള വർമ്മ വൈസ് പ്രിൻസിപ്പൽ നിയമന വിവാദം; പ്രിന്‍സിപ്പൽ ജയദേവന്‍റെ രാജി സ്വീകരിച്ചു

പ്രൊഫസർ ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രൊഫസർ ജയദേവൻ സ്ഥാനമൊഴിഞ്ഞത്. പ്രിൻസിപ്പലിൻ്റെ അധികാരം വൈസ് പ്രിൻസിപ്പാളിന് വീതിച്ച് നൽകിയിരുന്നു. കേരളവർമ്മയിൽ ആദ്യമായിട്ടായിരുന്നു വൈസ് പ്രിൻസിപ്പൽ നിയമനം. 

Kerala Varma vice principal appointment controversy cochin devaswom accepts professor jayadevan resignation
Author
Thrissur, First Published Nov 28, 2020, 10:12 AM IST

തൃശ്ശൂ‌‌‌ർ: കേരളവർമ്മ കോളേജിലെ വൈസ് പ്രിൻസിപ്പൽ നിയമന വിവാദത്തിൽ പ്രിൻസിപ്പലായിരുന്ന പ്രാഫസ‌ർ ജയദേവൻ്റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. പകരം ചുമതല പ്രാഫസർ ബിന്ദുവിനാണ് നൽകിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ ഭാര്യയാണ് പ്രൊഫസർ ബിന്ദു. 

പ്രൊഫസർ ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രൊഫസർ ജയദേവൻ സ്ഥാനമൊഴിഞ്ഞത്. പ്രിൻസിപ്പലിൻ്റെ അധികാരം വൈസ് പ്രിൻസിപ്പാളിന് വീതിച്ച് നൽകിയിരുന്നു. കേരളവർമ്മയിൽ ആദ്യമായിട്ടായിരുന്നു വൈസ് പ്രിൻസിപ്പൽ നിയമനം. 

ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രൊഫസർ ജയദേവൻ സ്ഥാനമൊഴിയുന്നത്. തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിൻസിപ്പലിനെ നിയമിച്ചതെന്നും. രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്നും ദേവസ്വം ബോർഡിനയച്ച കത്തിൽ ജയദേവൻ വ്യക്തമാക്കിയിരുന്നു. എന്നാൽ യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസിപ്പാളിൻ്റെ നിയമനമെന്നാണ് ദേവസ്വത്തിൻ്റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios