വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി നാസിറുദ്ദീൻ ആണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം: ലോക്ക്ഡൌൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി നാസിറുദ്ദീൻ ആണ് ഇക്കാര്യം അറിയിച്ചത്.
Add Asianetnews as a Preferred Source

ലോക്ക്ഡൌൺ ഇളവുകൾ നാളെ അസംബ്ലിയിൽ പ്രഖ്യാപിക്കും. കടകൾ ആറ് ദിവസം തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
