Asianet News MalayalamAsianet News Malayalam

Mullaperiyar: തമിഴ്നാടിന്റേത് കോടതിയലക്ഷ്യം; റൂൾ കർവ് പാലിച്ചില്ല; സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി

കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടുമായി നേരിട്ട് സംസാരിക്കും.നടപടികൾ പാലിക്കാത്തത് ഗൗരവതരം എന്ന് അറിയിക്കും. ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് തമിഴ്നാടിന്റെ ഭാ​ഗത്തുനിന്നുണ്ട‌ായത്

kerala will file complaint in supreme court against tamilnad in connection with mullaperiyar dam
Author
Mullaperiyar Dam, First Published Dec 2, 2021, 10:37 AM IST

മുല്ലപ്പെരിയാർ: മുന്നറിയിപ്പ് ഇല്ലാതെ (withour prior information)തമിഴ്നാട് മുല്ലപ്പെരിയാറിലെ (mullaperiyar)ഷട്ടർ തുറന്നതും വെള്ളം ഒഴുക്കിയതും കോടതിയലക്ഷ്യവും ​ഗൗരവതരവുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. തമിഴ്നാട് റൂൾ കർവ് പാലിച്ചില്ല. ഇക്കാര്യം പരാതി ആയി സുപ്രീംകോടതിയെ അറിയിക്കും. 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടുമായി നേരിട്ട് സംസാരിക്കും.നടപടികൾ പാലിക്കാത്തത് ഗൗരവതരം എന്ന് അറിയിക്കും. ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് തമിഴ്നാടിന്റെ ഭാ​ഗത്തുനിന്നുണ്ട‌ായത്. 142 അടിയിൽ ജലം നിലിനിർത്താൻ തമിഴ്നാടിന് വ്യ​ഗ്രതയാണെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു

ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിർത്താൻ നടപടി എടുക്കണം. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഇങ്ങനെ വെള്ളം ഒഴുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ ​ഗുരുതര സാഹചര്യം എംപിമാർ പാർലമെന്റിലും രാജ്യസഭയിലും അറിയിക്കുമെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു. മേൽനോട്ട സമിതി ഉടൻ ചേരണമെന്നും റോഷി ആവശ്യപ്പെട്ടു. നിലവിൽ വിവിധ വകുപ്പുകൾ ജാ​ഗ്രതയിലാണ്.‌ പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. തമിഴ്നാടിന്റെ ഈ പ്രവ‌ൃത്തി തുടരുമോ ഇല്ലയോ എന്നുറപ്പില്ലാത്തതിനാൽ പൊലീസ്, അ​ഗ്നിശമന സേന അടക്കമുള്ള പ്രതിരോധ നടപടികൾ കേരളം ശക്തമാക്കുമെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു
 

Follow Us:
Download App:
  • android
  • ios