പത്തനാപുരത്തുകാരുടെ ഹൃദയത്തിലാണ് തന്റെ ഇടമെന്നും ഗണേഷ് കുമാർ തിരിച്ചടിച്ചു. ഒരു വിവാദവുമില്ല.

കൊല്ലം: പത്തനാപുരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ കേരളം ഞെട്ടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. വിജയ പ്രതീക്ഷയുണ്ടെന്നും അഞ്ചക്ക ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ജ്യോതികുമാർ ചാമക്കാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗണേഷ്കുമാറിന്റെ വ്യക്തിപരമായ വിഷയങ്ങളും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും ജ്യോതികുമാർ ചാമക്കാല കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പത്തനാപുരത്തുകാരുടെ ഹൃദയത്തിലാണ് തന്റെ ഇടമെന്നും ഗണേഷ് കുമാർ തിരിച്ചടിച്ചു. ഒരു വിവാദവുമില്ല. ജനം ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. 

Add Asianetnews as a Preferred SourcegooglePreferred