തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ. സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരും. ഇത് സ്വാഭാവിക പ്രതികരണമാണെന്നാണ്  എം സി ജോസഫൈൻ അഭിപ്രായപ്പെടുന്നത്. സൈബർ നിയമത്തിൽ പരിമിതികളുണ്ടെന്ന് പറഞ്ഞ എം സി ജോസഫൈൻ ഇഥ് മറികടക്കാൻ ഭേഗഗതി വരുത്തണമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ഇന്നലെ വൈകിട്ടാണ് യൂ ട്യൂബ് ചാനൽ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായർ എന്ന വ്യക്തിയെ ഭാഗ്യ ലക്ഷ്മിയും ദിയാ സനയും കൈയേറ്റം ചെയ്യുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തത്. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യ ലക്ഷ്മിയുടെ പ്രതികരണം.