Asianet News MalayalamAsianet News Malayalam

'കടുത്ത സാമ്പത്തിക പ്രതിസന്ധി'; ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടെന്ന് ചീഫ് സെക്രട്ടറി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കേസിലാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.സാമ്പത്തിക പ്രതിസന്ധി മുലമാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്നും വിശദീകരണം

keralam in deep financial criis, chief secretary says in highcourt
Author
First Published Nov 8, 2023, 3:14 PM IST

എറണാകുളം; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി ഇക്കാര്യം അറിയിച്ചത് .ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 30നുള്ളിൽ ഒക്ടോബർ നവംബർ മാസത്തെ പെൻഷൻ നൽകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും കോടതിയിൽ ഹാജരാകണം. ആഘോഷത്തിനല്ല , മനുഷ്യന്‍റെ  ജീവിത പ്രശ്നത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാൾ മനുഷ്യൻ്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു. ഒക്ടോബർ മാസത്തെ പെൻഷൻ ഈ മാസം 30 നകം കൊടുക്കുമെന്ന് സർക്കാർ ഉറപ്പ് നല്‍കി.

ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ  സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ  കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടത്. . ചിലരുടെ  കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ്തുറപ്പിക്കാൻ .ആഘോഷപരിപാടികളേക്കാൻ മനുഷ്യന്‍റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധ്യാന്യം നൽകേണ്ടതെന്നും കോടതി പരാമര്‍ശിച്ചു

Follow Us:
Download App:
  • android
  • ios