ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റാന്നി അത്തിക്കയം മടന്തമൺ സ്വദേശി അച്ചൻകുഞ്ഞാണ് മരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഇയാളുടെ ഭാര്യയെയും മക്കളെയും പരിചരിച്ചിരുന്നത് അച്ചൻകുഞ്ഞ് ആയിരുന്നു. ഇവരിൽ നിന്നാണ് അച്ചൻകുഞ്ഞിന് കൊവിഡ് രോഗം ബാധിച്ചതെന്നാണ് വിവരം.

അതേ സമയം ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. മരണം ഒരു ലക്ഷത്തി ഇരുപത്തി ആറായിരമായി. അഞ്ചു ലക്ഷത്തോളം പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. അമേരിക്കയിൽ കൊവിഡ് ബാധിച്ച് ആയിരത്തിലധികം പേര്‍ക്കാണ് ഒരോ ദിവസവും ജീവൻ നഷ്ടപ്പെടുന്നത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ ഇരുപത്തയ്യായിരം പിന്നിട്ടിട്ടുണ്ട്.