ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് വൈറസ്  ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിർമിംഗ്ഹാമിൽ  താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. ബ്രിട്ടനിൽ കൊവിഡ്  ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഡോ. അമറുദീൻ.