തിരുവനന്തപുരം: യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 20 പേരുടെ സാമ്പിളുകളാണ് അയച്ചതെന്നും ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

അതിനിടെ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക്  കേന്ദ്രം നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങളുമായി ഉന്നതതല യോഗം ചേർന്നു. അടുത്തമാസം രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തും.