Asianet News MalayalamAsianet News Malayalam

എന്‍ഐഡി പ്രവേശന പരീക്ഷയില്‍ മലയാളിക്ക് രണ്ടാം റാങ്ക്

പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അമൃതവര്‍ഷിണി ആദ്യ ശ്രമത്തില്‍ തന്നെയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

keralite student gets second rank in nid entrance examination
Author
Kottayam, First Published Jun 1, 2019, 3:06 PM IST

കോട്ടയം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പ്രവേശന പരീക്ഷയിൽ മലയളിക്ക് രണ്ടാം റാങ്ക്. കോട്ടയം നെടുങ്കുന്നം സ്വദേശിയും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായിരുന്ന എസ് അമൃതവർഷിണിയാണ് 99.85 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനത്തെത്തിയത്.

ബഹ്റൈനിൽ മാധ്യമപ്രവര്‍ത്തകനും കാർട്ടൂണിസ്റ്റുമായ വി ആർ സത്യദേവിന്റേയും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക സുനിതാ ദേവിന്റെയും ഏകമകളാണ്. അമ്യതവർഷിണിയുടേയും അച്ഛന്റേയും പിറന്നാൾ ദിനത്തിലാണ് റാങ്ക് നേട്ടം എത്തിയത്. പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അമൃതവര്‍ഷിണി ആദ്യ ശ്രമത്തില്‍ തന്നെയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

Follow Us:
Download App:
  • android
  • ios