യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നുപേർ പിടിയിലായി.

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നുപേർ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് മൂവരും എന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം പൂഴനാട് സ്വദേശി ഹമീദിനെയാണ് തട്ടിക്കൊണ്ടു പോയത്. കിള്ളി സ്വാദേശി അജീറിന്റെ മകനായ അജിഫർനെ അന്വേഷിച്ചാണ് സംഘം കാറിൽ എത്തിയത്‌. അജീറിന്റെ മകൻ കിള്ളിയിലെ ഒരു വിഭാഗവുമായി കഴിഞ്ഞ ആഴ്ച സംഘർഷം ഉണ്ടായിരുന്നു. 

തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. അജിഫർ എവിടെയുണ്ടെന്ന് അന്വേഷിക്കാനാണ് ഹമീദിനെ തട്ടിക്കൊണ്ടു പോയത്. കേസ് അന്വേഷിച്ച ആര്യങ്കോട് പൊലീസ് തമിഴ്നാട്ടിലെ വിളക്കുടി എന്ന സ്ഥലത്തെ ഒരു ആളൊഴിഞ്ഞ ഹോളോബ്രിക്സ് കേന്ദ്രത്തിൽ നിന്ന് ഹമീദിനെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ആര്യങ്കോട് പൊലീസ്‌ പിടികൂടി. തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച കാറിൽ നിന്നും ഗൂർഖ കത്തിയും മറ്റു ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പിടിയിലവരിൽ ഒരു പ്ലസ് ടൂ വിദ്യർത്ഥിയും ഉണ്ട്. കുരുതംകോട് സ്വദേശി കൊടി എന്ന രാഹൂൽ, അമൽ എന്ന സുരേഷ്, എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. 

പൊലീസ് പ്രതികളെ പിടികൂടുന്നതിനിടെ ബൾബ് എന്ന അഫ്സൽ രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇതിൽ കൂടുതൽ ആൾക്കാർ ഉണ്ടോ എന്ന് പൊലീസ് ചോദ്യം ചെയ്‌തു വരുന്നു.

വയനാടൻ യാത്രയ്ക്കൊരുങ്ങേണ്ട, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടു; ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം