Asianet News MalayalamAsianet News Malayalam

'ധനലഭ്യതയ്‍ക്കൊപ്പം ഗുണനിലവാരം ഉറപ്പാക്കലും ലക്ഷ്യം'; മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് കിഫ്‍ബിയുടെ വിശദീകരണം

ധനലഭ്യതക്കൊപ്പം ഗുണനിലവാരം ഉറപ്പാക്കലും കിഫ്ബിയുടെ ലക്ഷ്യമെന്ന് വിശദീകരണം. 

KIFB respond to G Sudhakaran criticism
Author
alappuzha, First Published Nov 11, 2019, 9:39 AM IST

ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പ്രശ്‍നത്തില്‍ കിഫ്‍ബിക്കെതിരായ മന്ത്രി ജി സുധാകരന്‍റെ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി കിഫ്‍ബി. പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്നായിരുന്നു മന്ത്രി ജി സുധാകരന്‍ ഇന്നലെ ആരോപിച്ചത്. കര്‍ശനമായ ഗുണനിലവാര പരിശോധന തുടരും. ധനലഭ്യതക്കൊപ്പം ഗുണനിലവാരം ഉറപ്പാക്കലും കിഫ്ബിയുടെ ലക്ഷ്യമെന്നും കിഫ്‍ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

കിഫ്ബിയിലെ ചില ഉദ്യോഗസ്ഥര്‍ രാക്ഷസന്മാരെപ്പോലെയാണ്. കിഫ്‍ബിക്ക് കൊടുത്ത റോഡിന്‍റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്നും ഇന്നലെ ജി സുധാകരന്‍ പറഞ്ഞിരുന്നു. ആലപ്പുഴയിലെ കുടിവെള്ള പ്രശ്നത്തിന് കാരണം കിഫ്ബി ഉദ്യോഗസ്ഥരുടെ പിടിപ്പുകേടെന്ന് പറഞ്ഞ് തുടങ്ങിയ സുധാകരന്‍  പരസ്യ വിമര്‍ശനത്തിലുടെ ധനവകുപ്പിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആലപ്പുഴയിലെ കുടിവെള്ള പ്രശ്ന വിഷയത്തില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് പങ്കൊന്നുമില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസക് പറഞ്ഞത്.


 

Follow Us:
Download App:
  • android
  • ios