Asianet News MalayalamAsianet News Malayalam

ദേശീയപാതാ വികസനം: ഭൂമിയേറ്റെടുക്കാന്‍ കിഫ്ബി 349.7 കോടി കൈമാറി

5,374 കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ മൊത്തം ബാധ്യത. ഇതിലേക്കാണ് 349.7 കോടി കൈമാറിയത്

kiifb gave 349.7crore to kerala road development
Author
Thiruvananthapuram, First Published Nov 22, 2019, 7:09 PM IST

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്‍റെ 25 ശതമാനം കിഫ്ബി നല്‍കുന്നു. ഇതിന്‍റെ ആദ്യഗഡുവായി 349.7 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക് തുക മാറ്റിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ദേശീയപാതാ വികസനത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ ബഹുദൂരം മുന്നേറിയപ്പോഴും സ്ഥലമേറ്റെടുക്കല്‍ നടപടിയിലെ കാലതാമസവും വലിയ ചെലവും കാരണം കേരളത്തിന് കാര്യമായി മുന്നോട്ടുപോകാനായിരുന്നില്ല. കേരളത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവ് കൂടുതലായതു കൊണ്ട് ചെലവിന്‍റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിലപാട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എടുത്തു. തുടര്‍ന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനമുണ്ടായത്. ദേശീയപാതാ വികസനം അത്യന്താപേക്ഷിതമായതുകൊണ്ട് 25 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാനം സമ്മതിച്ചു.

5,374 കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ മൊത്തം ബാധ്യത. ഇതിലേക്കാണ് 349.7 കോടി കൈമാറിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി ചീഫ് എക്സി ക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ ഒരു ത്രികക്ഷി കരാര്‍ ഇതിന്‍റെ ഭാഗമായി ഒപ്പിട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios