തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട്  കലുങ്കിൽ  ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

തിരുവനന്തപുരം: കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇവർ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളാണ്. നവാസ് എന്ന ആൾ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.