ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ ഇലക്ഷന് ശേഷം ദില്ലിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.
തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വെക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ ഇലക്ഷന് ശേഷം ദില്ലിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്. ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു പറഞ്ഞു.
രാജ്യത്തിന്റെ നാശം ആഗ്രഹിക്കുന്ന ആളുകൾ കേരളത്തിൽ സജീവമാണെന്ന്. ഇസ്ലാമിക് മതമൗലികവാദികൾ കേരളത്തിൽ വളരുന്നു. സിപിഎമ്മും കോൺഗ്രസും ഇവർക്ക് പിന്തുണ നൽകുകയാണ്. ആദ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്നപ്പോൾ താൻ അത് നേരിട്ട് അറിഞ്ഞതെന്നും കിരൺ റിജിജു പറഞ്ഞു. കോൺഗ്രസും സിപിഎമ്മും കേരളത്തിൽ പ്രീണന രാഷ്ട്രീയം കളിക്കുന്നു. ഞങ്ങൾ ഹിന്ദുത്വക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. പക്ഷേ ഹിന്ദുത്വ ഏതെങ്കിലും മതത്തിന് എതിരല്ല. ഞാനും ഹിന്ദു അല്ല, ബുദ്ധിസ്റ്റ് സമൂഹത്തിൽ നിന്നുള്ള ആളെയാണ് മുസ്ലിം സമൂഹത്തെ വോട്ട് ബാങ്ക് ആയിട്ട് കോൺഗ്രസ് കരുതുന്നത്. അതേസമയം എഫ്സിആർഎയുടെ പേരിൽ ക്രിസ്ത്യൻ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.


