കെ റെയിൽ പച്ചയായ തട്ടിപ്പാണ്. ജമാഅത്തെ കൂട്ട് കെട്ട് ആക്ഷേപം കേട്ടാലും ജനങ്ങളെയാകെ രംഗത്തിറക്കി കെ റെയിൽ വിരുദ്ധ സമരം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂർ: കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിനില്ല. ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർത്ഥികളും ഇവരുടെ ഇടയിലുണ്ടെന്ന് കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.
കെ റെയിൽ പച്ചയായ തട്ടിപ്പാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. ജമാഅത്തെ ഇസ്ളാമിയുമായി അവിശുദ്ധ സഖ്യം സിപിഎമ്മിനുണ്ട്. ജമാഅത്തെ കൂട്ട് കെട്ട് ആക്ഷേപം കേട്ടാലും ജനങ്ങളെയാകെ രംഗത്തിറക്കി കെ റെയിൽ വിരുദ്ധ സമരം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. റെയിൽവേക്ക് പങ്കാളിത്തമുള്ള പദ്ധതി ആണെങ്കിലും അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമികള്‍ പൊലീസിനെ വധിക്കാന്‍ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്
കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഘർഷം തടയാനെത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കല്ല്, മരവടി, മാരകയുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥൻ സാജനെ വധിക്കാൻ ശ്രമിച്ചത് അന്പതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Also Read: 'ശ്രമിച്ചത് സിഐയെ അടക്കം വധിക്കാൻ', കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ
