ആലപ്പുഴ: കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങര യൂണിയൻ ഭാരവാഹികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. മാരാരിക്കുളം പോലീസാണ് മൊഴിയെടുക്കുന്നത്. അതേസമയം യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എൻ ബാബു ഉടൻ ചുമതലയേൽക്കും.

കെ കെ മഹേശൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് നിയമനം. നിലവിൽ എസ്എൻഡിപിയുടെ കൗൺസിൽ അംഗമാണ് ബാബു. സെക്രട്ടറിയുടെ അഭാവത്തിൽ പ്രസിഡന്റിനാണ് ചുമതല. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്ഥാനമേറ്റെടുക്കാൻ നിലവിലെ പ്രസിഡന്റ്  തയ്യാറായില്ല. ഇതേ തുടർന്നാണ് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ പിഎസ്എൻ ബാബുവിനെ നിയമിച്ചത്. മഹേശന്റെ ആത്മഹത്യയെ തുടർന്ന് യൂണിയൻ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു.