Asianet News MalayalamAsianet News Malayalam

എസ്ഐടിയെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച് കെകെ ശൈലജ; ഇന്ത്യൻ സിനിമാരംഗമാകെ ഉറ്റു നോക്കുന്നു, പ്രവർത്തനം വേഗമാക്കണം

നേരത്തെ, നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി ഉന്നയിച്ച നടി എസ്ഐടിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരസ്യ നിർദേശവുമായി കെകെ ശൈലജ രം​ഗത്തെത്തിയത്. 
 

KK Shailaja said that the Special Investigation Team should complete the investigation on each complaint and submit the charge sheet as soon as possible
Author
First Published Sep 11, 2024, 7:58 PM IST | Last Updated Sep 11, 2024, 8:07 PM IST

തിരുവനന്തപുരം: സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഓരോ പരാതിയിലും ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി എത്രയും വേഗം ചാർജ്ഷീറ്റ് സമർപ്പിക്കണമെന്ന് കെകെ ശൈലജ എംഎൽഎ. ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കെകെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരത്തെ, നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി ഉന്നയിച്ച നടി എസ്ഐടിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരസ്യ നിർദേശവുമായി കെകെ ശൈലജ രം​ഗത്തെത്തിയത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻടീം ഓരോ പരാതിയിലും ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി എത്രയും വേഗം ചാർജ്ഷീറ്റ് സമർപ്പിച്ചാൽ അതൊരു മാതൃകാപരമായ പ്രവർത്തർത്തനമായി മാറും. സിനിമാമേഖലയിലെ വനിതാപ്രവർത്തകരുടെ' പരാതിസ്വീകരിച്ച് ഗവ: പ്രശ്നങ്ങൾ പഠിക്കാൻ ഹേമാകമ്മിറ്റിയെ നിശ്ചയിക്കുകയും സ്പെഷ്യൽ അന്വേഷണ ടീമിനെ നിശ്ചയിക്കുകയും ചെയ്തത് ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്താനും സെറ്റിൽ ഐസിസി രൂപീകരണം, പ്രാഥമിക സൗകര്യങ്ങൾ ഒരുക്കൽ, മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തൽ തുടങ്ങി നിരവധി ഇടപെടലുകൾ നടത്താനും കഴിയും. സാംസ്കാരിക വകുപ്പ് പുതിയ സിനിമാനയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. എസ്ഐടിയുടെ പ്രവർത്തനം ത്വരിത ഗതിയിലാകണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

ദേവികുളം തെരഞ്ഞെടുപ്പ് കേസ്; ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios