തിരുവനന്തപുരം: ആയുര്‍വേദ പി.ജി. വിദ്യാര്‍ത്ഥികളുടെ പ്രതിമാസ സ്റ്റൈപെന്റ് വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 30,000 രൂപയില്‍ നിന്നും 45,000 രൂപയായാണ് പ്രതിമാസ സ്റ്റൈപെന്റ് വര്‍ധിപ്പിച്ചത്.