സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. കയ്യേറ്റക്കാരുടെയും പാറ ക്വാറി ഉടമസ്ഥരുടേയും പ്രിയപ്പെട്ടവനാണ് ഇടുക്കി ജില്ലാ സെക്രട്ടറിയെന്ന് ആരോപണം.

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. കയ്യേറ്റക്കാരുടെയും പാറ ക്വാറി ഉടമസ്ഥരുടേയും പ്രിയപ്പെട്ടവനാണ് ഇടുക്കി ജില്ലാ സെക്രട്ടറിയെന്നും ചൊക്രമുടി കൈയേറ്റത്തിനു പിന്നിൽ സലിംകുമാർ ആണെന്നുമാണ് ആരോപണം.

പീരുമേട്ടില്‍ മത്സരിച്ച സലിംകുമാര്‍ 12 ബാങ്ക് അക്കൗണ്ടുകളിലെ സ്വത്തുവിവരം കാട്ടിയെന്നും പാര്‍ട്ടി അലവന്‍സില്‍ ജീവിക്കുന്നയാളിന് എന്തിനാണ് ഇത്രയും ബാങ്ക് അക്കൗണ്ട് എന്നും ശിവരാമന്‍ ചോദിച്ചു. പീരുമേട്ടിലെ ദയനീയ തോല്‍വിയില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നില്ലെന്നും തന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ സിപിഐക്കും പങ്കുണ്ടെന്നും പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും കെ കെ ശിവരാമന്‍ വിമർശിച്ചു.