വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിയായ  ശ്രീറാം വെങ്കിട്ടരാമന് നൽകുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ നടപടി. 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതിയുടെ ഉത്തരവ്. വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നൽകുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൈബർ സെൽ ഡി.വൈഎസ്.പി തുടർനടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്.