വാർത്ത സമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ ചുറ്റും  ഇരിക്കുന്ന റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രാണായാമം ചെയ്യുകയാണ്. ചോദ്യങ്ങളോട് പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിക്കും അസഹിഷ്ണുതയാണ്. 

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി ആണെന്ന് കെ എം ഷാജി എംഎൽഎ ആരോപിച്ചു. വാർത്ത സമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ ചുറ്റും ഇരിക്കുന്ന റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രാണായാമം ചെയ്യുകയാണ്. പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിക്കും ചോദ്യങ്ങളോട് അസഹിഷ്ണുതയാണ്. തന്നെ പറ്റി മാത്രം പറയരുത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കെ എം ഷാജി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രി കെ ടി ജലീലിനെയും ഷാജി വിമർശിച്ചു. ആത്മീയ കള്ളക്കടത്തിനാണ് ഒരു മന്ത്രിക്ക് താല്പര്യം. ഖുർആൻ തിരുച്ചു കൊടുക്കാം എന്ന് പറയുന്ന മന്ത്രി സ്വർണ്ണം കൊടുക്കും എന്ന് പറയുന്നില്ല. മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണെന്നും കെ എം ഷാജി പറഞ്ഞു.