കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് ടിടി ഇസ്മായിലിന്റെ മൊഴി എൻഫോഴ്സ്മെന്റ് വിഭാഗം രേഖപ്പെടുത്തി. കെഎം ഷാജി എംഎൽഎയുമായി ചേർന്ന്  വേങ്ങേരിയിൽ വാങ്ങിയ ഭൂമിയുടെ വിവരങ്ങൾ ഇ.ഡിക്ക് കൈമാറിയെന്ന് ഇസ്മായിൽ. മൂന്നുപേർ ചേർന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിർമിച്ചത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള മുഴുവൻ രേഖകളും കൈമാറിയെന്നും ഇസ്മായിൽ.