തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ച് കെഎംആര്‍എൽ എംഡി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ച് കെഎംആര്‍എൽ എംഡി ലോക്നാഥ് ബെഹ്റ. ഡിപിആര്‍ ഒന്നരമാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് ബെഹ്റ വ്യക്തമാക്കി. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കും. 6 മാസത്തിനുള്ളിൽ നിര്‍മാണത്തിലേക്ക് കടക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൊച്ചി മെട്രോയുടെ അതേ മാതൃകയിൽ തന്നെയായിരിക്കും നിര്‍മാണം. 60 ശതമാനം പണം ലോണ്‍ എടുക്കണം. 20 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കണം. 2029ന് മുൻപ് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. 8000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവെന്നും ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് തൽസമയം പ്രതികരിക്കവേ വിശദമാക്കി. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്