നടി അര്‍ച്ചന കവിയും അച്ഛനും യാത്ര ചെയ്ത കാറിന് മുകളിലേക്കായിരുന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. സംഭവം അര്‍ച്ചന ട്വിറ്ററിലൂടെ ചിത്ര സഹിതം പങ്കുവച്ചിരുന്നു.
കൊച്ചി: കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ സംഭവത്തില്‍ കെഎംആർഎൽ അന്വേഷണത്തിന് ഉത്തരവിട്ടു. നടി അര്‍ച്ചന കവിയും അച്ഛനും യാത്ര ചെയ്ത കാറിന് മുകളിലേക്കായിരുന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. സംഭവം അര്‍ച്ചന ട്വിറ്ററിലൂടെ ചിത്ര സഹിതം പങ്കുവച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആലുവ മുതൽ മഹാരാജസ് വരെ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണ ചുമതലയുണ്ടായിരുന്ന ഡിഎംആർസിയോടും കെഎംആര്‍എല്‍ റിപ്പോർട്ട് തേടി. കാർ ഉടമക്ക് മതിയായ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. ഇന്നലെ ഉച്ചയ്ക്ക് അര്‍ച്ചനയും അച്ഛനും കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറിനകത്ത് ഈ സമയം മൂന്ന് പേരുണ്ടായിരുന്നു. എന്നാൽ മുൻവശത്തെ പാസഞ്ചര്‍ സീറ്റിൽ ആരുമുണ്ടായിരുന്നില്ല.
