കൊച്ചി: കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർ‍ഥികൾക്ക് സിബിഎസ്ഇ പരീക്ഷാ എഴുതാനാകാത്തതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദ്യാർഥികൾക്ക് എന്തുകൊണ്ട് പരീക്ഷയെഴുതാൻ കഴി‍ഞ്ഞില്ലെന്ന് നേരിട്ടെത്തി വിശദീകരിക്കാൻ സിബിഎസ്ഇ റീജിയണൽ ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനേയും പൊതുവിദ്യാഭ്യാസ ഡയറക്ടറേയും കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിരുന്നു. സിബിഎസ്ഇയെ എതിർകക്ഷിയാക്കി സ്കൂൾ മാനേജ്മെന്‍റ് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്