10:29 PM (IST) Dec 07

Malayalam News live updates:കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ

കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കൊലപ്പെടുത്തി. കൊല്ലം ചവറ വട്ടത്തറയിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story
10:19 PM (IST) Dec 07

Malayalam News live updates:കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ

കൊച്ചി മേയര്‍ ബ്രഹ്മപുരത്ത് നിര്‍മാണം നടക്കുന്ന സിബിജി പ്ലാന്‍റ് സന്ദര്‍ശിച്ച സംഭവത്തിൽ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കൊച്ചി മേയര്‍ അഡ്വ. അനിൽകുമാറിനെതിരെയാണ് ടിജെ വിനോദ് എംഎൽഎ പരാതി നൽകിയത്.

Read Full Story
07:17 PM (IST) Dec 07

Malayalam News live updates:മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു

മലപ്പുറം വണ്ടൂരിൽ ബാറില്‍ യുവാവിന്‍റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ കരുണാലയപ്പടി സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

Read Full Story
06:59 PM (IST) Dec 07

Malayalam News live updates:കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ

മലപ്പുറം കൊണ്ടോട്ടിയിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുളിക്കൽ സ്വദേശി ശിഹാബുദീനെയാണ് അറസ്റ്റ് ചെയ്തത്. 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിലാണ് അറസ്റ്റ്

Read Full Story
06:31 PM (IST) Dec 07

Malayalam News live updates:പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതലായിരുന്നു സുബ്രഹ്മണ്യനെ കാണാതായത്.

Read Full Story
06:28 PM (IST) Dec 07

Malayalam News live updates:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കളിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പൊലീസ് പിടികൂടി.ബെംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Read Full Story
06:23 PM (IST) Dec 07

Malayalam News live updates:വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം - ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം

വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തിൽ എസ്റ്റേറ്റേറ്റിന് സമീപത്തുള്ള കാടുകൾ വെട്ടാൻ തീരുമാനം. കൂടാതെ, ഉടൻ തന്നെ ഫെൻസിങ് നടപടികൾ ആരംഭിക്കാനും നിർദേശം.

Read Full Story
06:19 PM (IST) Dec 07

Malayalam News live updates:ജനങ്ങള്‍ കണ‍കുളിര്‍ക്കേ കാണുകയാണ്, എൽഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത ഈ രീതിയിലാക്കാൻ കഴിഞ്ഞത്; മുഖ്യമന്ത്രി

നടക്കില്ലെന്ന് പറഞ്ഞ ദേശീയ പാത നിര്‍മാണം നടന്നുവെന്നും ജനങ്ങള്‍ കണ്‍കുളിര്‍ക്കേ കാണുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത ഈ രീതിയിലാക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Full Story
06:08 PM (IST) Dec 07

Malayalam News live updates:പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ

ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇന്‍ഡിഗോ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ഇൻഡിഗോയുടെ 650 സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. ഡിജിസിഎ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇന്‍ഡിഗോ സിഇഒക്കെതിരെ നടപടിയുണ്ടാകും

Read Full Story
05:20 PM (IST) Dec 07

Malayalam News live updates:സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'

നുണകൾ മാത്രം പറയാൻ മണ്ഡലത്തിലേക്ക് എത്തുന്ന എം പിയായി സുരേഷ് ഗോപി മാറിയെന്ന് മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കെട്ടിടം സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം

Read Full Story
05:07 PM (IST) Dec 07

Malayalam News live updates:തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണം സമാപനത്തിലേക്ക്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിനാണ് സമാപനമാകുന്നത്. കലാശക്കൊട്ടോടെ വൈകിട്ട് ആറിന് പരസ്യപ്രചാരണം സമാപിക്കും.

Read Full Story
04:55 PM (IST) Dec 07

Malayalam News live updates:മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി

ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണെന്നും സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യം ജമാഅത്തിനില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ

Read Full Story
04:28 PM (IST) Dec 07

Malayalam News live updates:മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി

കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദം നടത്താമെന്ന വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിൽ സന്തോഷമെന്ന് കെ സി വേണു​ഗോപാൽ എംപി

Read Full Story
03:38 PM (IST) Dec 07

Malayalam News live updates:തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ

ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം എങ്കിൽ മധുരക്കാർ സ്വാഗതം ചെയ്യും. വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും. 

Read Full Story
03:34 PM (IST) Dec 07

Malayalam News live updates:ഗായകൻ സുബീൻ ഗാർഗിന്റെ മരണം - കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം

ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡിസംബർ 12ന് കുറ്റപത്രം സമർപ്പിക്കും.

Read Full Story
03:12 PM (IST) Dec 07

Malayalam News live updates:ജമാഅത്തെ ഇസ്ലാമി ബന്ധം - മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി

ജമാഅത്തെ നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ ഒരു ഘട്ടത്തിലും ഇവരുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. ഇന്ന് കോഴിക്കോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

Read Full Story
02:55 PM (IST) Dec 07

Malayalam News live updates:എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്

കാറിൽ ഉണ്ടായിരുന്ന നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.

Read Full Story
02:54 PM (IST) Dec 07

Malayalam News live updates:വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം

5 തവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെ തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. രണ്ട് പ്രോസിക്യൂട്ടർമാർ പിൻമാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിപോലും സംശയ നിഴലിലായെന്നതും വർത്തമാന കേരളം കണ്ട കാഴ്ചയാണ്

Read Full Story
02:17 PM (IST) Dec 07

Malayalam News live updates:മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.

Read Full Story
01:44 PM (IST) Dec 07

Malayalam News live updates:സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

സുരേഷ്​ഗോപി സിനിമാ നടനിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും രാഷ്ട്രീയ പ്രവർത്തകരെ നിരന്തരം അവഹേളിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി.

Read Full Story