കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പ്രതികൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് ഹര്‍ജി സമർപ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്, യുഎഇ കോൺസുലേറ്റ് മുൻ പിആര്‍ഒ കസ്റ്റഡിയിൽ

അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഷെരീഫിന്റെ ഭാര്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു. ഷംന കാസിമിന്റെ വരന്റെ ഉമ്മ സുഹറ എന്ന വ്യാജ പേരിൽ ഫോൺ വിളിച്ച കേസിൽ അന്വേഷണം നേരിടുകയാണ് സോഫിയ. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിന് പിന്നാലെ സോഫിയ ഒളിവിൽ ആണ്.