Asianet News MalayalamAsianet News Malayalam

സൈബി ജോസിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി കമ്മീഷണർ; ഡിജിപിക്ക് റിപ്പോർട്ട്

പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയതെന്നാണ് വിവരം. 14 പേരുടെ മൊഴികൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തി

Kochi Commissioner asks detailed inquiry against Adv Saiby George Judge bribe case
Author
First Published Jan 28, 2023, 10:05 PM IST

കൊച്ചി: ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സൈബി ജോസ് കിടങ്ങൂരിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് ഡി ജി പിക്ക് റിപ്പോർട്ട് നൽകിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവമുള്ളതാണെന്ന് കാണുന്നതായും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

അഭിഭാഷകർ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൈബി ജോസിനെതിരെ കേസെടുക്കണോയെന്ന കാര്യം ഡിജിപി അനിൽകാന്ത് തീരുമാനിക്കുക. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് പ്രാഥമിക പരിശോധന നടത്തിയത്.

റാന്നി പോലീസ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് സംശയാസ്പദമാണെന്നും ഹർജിക്കാരായ ബാബു , മോഹനൻ എന്നിവർ കോടതിയെ അറിയിച്ചു.  പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും  നോട്ടീസ് ലഭിക്കാത്തതിൽ സംശയമുണ്ടെന്നും ഹർജിക്കാർ  കോടതി അറിയിച്ചു. 

തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ  2022 ഏപ്രിൽ 29 ന്  താൻ പുറപ്പെടുവിച്ച രണ്ട്  ഉത്തരവ്  പുനപരിശോധിച്ചത്. വാദി ഭാഗത്തിന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച്  ഒ യ്ക്ക് ആയിരുന്നു നിർദ്ദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നോട്ടീസ് നൽകിയിരുന്നെന്നാണ് പ്രോസിക്യൂഷൻ മറുപടി നൽകിയത്. എന്നാൽ നോട്ടീസ് നൽകിയിരുന്നില്ലെന്ന് കോടതിക്ക് ബോധ്യമായി. തുടർന്നാണ് CRPC 482 പ്രകാരം മുൻ ഉത്തരവ് തിരിച്ചു വിളിക്കുന്നതായി  ജസ്റ്റിസ് സിയാദ് റഹ്മാൻ  അറിയിച്ചത്. ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയത്  സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി.  ജാമ്യ ഉത്തരവുകൾ ഹൈക്കോടതി വാദിയ്ക്ക് നോട്ടീസ് നൽകി വീണ്ടും പരിഗണിക്കും.

Follow Us:
Download App:
  • android
  • ios