Asianet News MalayalamAsianet News Malayalam

പ്രതിപക്ഷബഹളം, മേയർ ഇറങ്ങിപ്പോയി, കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗം നിര്‍ത്തിവെച്ചു

കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് നടത്തിപ്പ് കരാറിൽ അഴിമതി ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. 

Kochi corporation council meeting was adjourned due to opposition noise
Author
First Published Nov 25, 2022, 5:13 PM IST

കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിർത്തി വെച്ചു. കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് നടത്തിപ്പ് കരാറിൽ അഴിമതി ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ബഹളം തുടർന്നതോടെ  മേയർ എം അനിൽ കുമാർ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാൻ്റ് നടത്തിപ്പ് കരാറിൽ വിജിലൻസ് കോടതി നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യവസ്ഥകൾ ലംഘിച്ച് സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ത്വരിതാന്വേഷണത്തിനാണ് ഉത്തരവ്. കരാറിൻ്റെ മറവിൽ അഴിമതി നടന്നതായാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

Follow Us:
Download App:
  • android
  • ios