ബ്രഹ്മപുരം ദുരന്തമുണ്ടാക്കിയ ആഘാതം നേരിട്ടനുഭവിച്ച നഗരവാസികള്‍ ഉറവിട മാലിന്യ സംസ്ക്കരണത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടം
കൊച്ചി: ബ്രഹ്മപുരം തീ പിടുത്തത്തിനു പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ഉറവിടമാലിന്യ സംസ്ക്കരണം ലക്ഷ്യമിടുകയാണ് കൊച്ചി കോര്‍പറേഷൻ.എന്നാല്‍ നാളിതുവരെയുള്ള അനുഭവം വച്ച് പദ്ധതി എത്രത്തോളം പ്രായോഗികമാവുമെന്ന് നഗരവാസികള്‍ക്ക് സംശയമുണ്ട്.
ഫ്ലാറ്റുകള്‍.വീടുകള്‍.ഹോട്ടലുകള്‍,സ്ഥാപനങ്ങള്‍ ഒരു ദിവസം കൊച്ചിയില്‍ വന്നു നിറയുന്നത് നൂറുകണക്കിന് ലോഡു മാലിന്യം.ഈ മാലിന്യമെല്ലാം ഒരിടത്ത് കൂട്ടിയിട്ടാല്‍ ഇതൊരു മലയായി മാറാൻ മാസങ്ങളും വര്‍ഷങ്ങളുമൊന്നും വേണ്ട.ചുരുങ്ങിയ ദിവസങ്ങള്‍ മതി.
മാലിന്യ മല ഇല്ലാതാക്കാൻ ഉറവിട സംസ്ക്കരണമാണ് എറ്റവും അനുയോജ്യം.പക്ഷെ ഒന്നും രണ്ടും സെന്‍റ് സ്ഥലത്ത് രണ്ടും മൂന്നും നാലും കുടുംബങ്ങള്‍ താമസിക്കുന്ന കൊച്ചിയില്‍ അതിനും പ്രതിസന്ധികളേറെയുണ്ട്. ആശങ്ക കൗൺസിലര്‍മാര്‍ക്കുമുണ്ട്.
എന്നാല്‍ ബ്രഹ്മപുരം ദുരന്തമുണ്ടാക്കിയ ആഘാതം നേരിട്ടനുഭവിച്ച നഗരവാസികള്‍ ഉറവിട മാലിന്യ സംസ്ക്കരണത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടം.ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം നടത്താൻ വ്യാപാരികളടക്കമുള്ളവര്‍ക്ക് നിർദേശം നൽകാൻ ഹൈക്കോടതിയും കോര്‍പ്പറേഷനോട് ആവശ്യപെട്ടിട്ടുണ്ട്.
