കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. ഒരാളിൽ നിന്ന് 5000 രൂപയും മറ്റൊരാളിൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഭൂമിയുടെ പേര് മാറ്റുന്നതിന് വേണ്ടി മെയ് മാസം മുതൽ അഭിഭാഷകനായ ഉമർ ഫാറൂഖ് കൊച്ചി കോർപറേഷന്‍റെ സോണൽ ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്. പിന്നാലെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. ഉമർ ഫാറൂഖ് നൽകിയ പരാതിയിൽ പരിശോധന നടത്തിയ വിജിലൻസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോർപ്പറേഷനിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred