ആറ് മാസമായി ഇവിടെ നിന്ന് തുടർച്ചയായി ഇറച്ചി വിതരണം ചെയ്തിരുന്നതിന്‍റെ രേഖകൾ നഗരസഭയ്ക്ക് കിട്ടിയിട്ടുണ്ട്. ജുനൈസിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി : എറണാകുളം കളമശേരിയില്‍ വില്‍പ്പനക്കായി സുനാമി ഇറച്ചി സൂക്ഷിച്ച കേസിലെ പ്രതി മണ്ണാര്‍ക്കാട് സ്വദേശി ജുനൈസിനെ ഇനിയും പിടികൂടാനായില്ല. ആദ്യഘട്ടങ്ങളിൽ ഫോണിൽ പ്രതികരിച്ചിരുന്ന ജുനൈസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇയാളെ പിടിച്ചാലേ സുനാമി ഇറച്ചിയുടെ ഉറവിടവും, ഏതെല്ലാം ഇടങ്ങളിൽ വിതരണം ചെയ്തുവെന്നും വ്യക്തമാകുകയുള്ളു. ജുനൈസിന് കളമശേരി നഗരസഭയും നോട്ടീസയച്ചിട്ടുണ്ട്. ആറ് മാസമായി ഇവിടെ നിന്ന് തുടർച്ചയായി ഇറച്ചി വിതരണം ചെയ്തിരുന്നതിന്‍റെ രേഖകളാണ് നഗരസഭയ്ക്ക് കിട്ടിയത്. ജുനൈസിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുകയും വിധം ബോധപൂർവ്വം പ്രവർത്തിച്ചുവെന്നതടക്കം രണ്ട് വകുപ്പുകൾ ചേർത്താണ് ജുനൈസിനെതിരെ കളമശ്ശേരി പൊലീസ് കേസ് എടുത്തിട്ടുള്ളത്.
മൂന്ന് പ്രധാന കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ജുനൈസ് കൊച്ചിയിലേക്ക് അഴുകിയ ഇറച്ചി കൊണ്ടുവന്നത് എവിടെ നിന്നാണെന്നും ആരൊക്കെ സഹായികളായെന്നും ജുനൈസിൽ നിന്ന് അഴുകിയ ഇറച്ചി വാങ്ങി ഷവർമ വിളമ്പിയവർ ആരൊക്കെയാണെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. ജുനൈസിനെ കണ്ടെത്തി മൊഴി എടുത്താൽ മാത്രമാണ് ഇതിലേക്ക് അന്വേഷണം എത്താൻ കഴിയൂ. പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൈപ്പടമുകളിൽ ജുനൈസിന് സുനാമി ഇറച്ചി ഇടപാടിനായി വീട് വാടകയ്ക്ക് നൽകിയ വ്യക്തിയെക്കുറിച്ചും അന്വേഷണ ഉണ്ടാകും.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി; ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്ത കളമേശ്ശിരിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവർക്കൊപ്പം പൊലീസും നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തതായാണ് വിവരം. ഇതിലെല്ലാം സ്ഥിരീകരണം വേണമെങ്കിലും ജുനൈസിനെ പിടികൂടണം.
ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ തലസ്ഥാനത്തെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ്, അകത്തുകയറിയത് വാതിൽ തകർത്ത്
അതേ സമയം, ഹൈക്കോടതി നിർദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവ്വീസ് അതോറിറ്റിയക്ക് നഗരസഭ സെക്രട്ടറി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ജുനൈസ് പഴകിയ ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും നഗരസഭ ലൈസൻസ് വാങ്ങാതെയാണെന്നും വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഇറച്ചി സൂക്ഷിച്ചതെന്നുമാണ് റിപ്പോട്ടിൽ വ്യക്തമാക്കുന്നത്.
പാർസൽ ഭക്ഷണം; തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം, ഉത്തരവ് ഇറങ്ങി
