Asianet News MalayalamAsianet News Malayalam

കൊച്ചി മെട്രോ നാളെ മുതൽ പുനരാരംഭിക്കും

ലോക്ഡൗൺ മൂലം ഒന്നരമാസ കാലമായി സർവീസ് നിർത്തി വെക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8 മുതൽ രാത്രി എട്ട് വരെയാണ് കൊച്ചി മെട്രോ സർവീസ് നടത്തുക.

kochi metro reopen tomorrow
Author
Kochi, First Published Jun 30, 2021, 3:04 PM IST

കൊച്ചി: ലോക്ഡൗൺ മൂലം സർവീസ് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് വരെയാണ് സർവ്വീസുണ്ടാവുക. 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്.  യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെ.എം.ആർ.എല്ലിനെ സമീപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios