10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് മെട്രോ സര്‍വീസ്.  യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. 

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസുണ്ടാവുക. തുടക്കത്തില്‍ 10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് മെട്രോ സര്‍വീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവര്‍ത്തനം. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹിചര്യത്തില്‍ മെട്രോ സര്‍വീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ കെഎംആര്‍എല്ലിനെ സമീപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona