കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമം വീണ്ടും രാവിലെ 6മണി മുതൽ രാത്രി 10 മണി വരെയാക്കി. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മെട്രോയുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെയാക്കിയിരുന്നു.

ഇപ്പോൾ യാത്രക്കാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് കൊച്ചി മെട്രോ എത്തുന്നത്. ഇനി മുതൽ രാവിലെ 6മണിക്കും,രാത്രി പത്ത് മണിക്കും ആലുവ,പേട്ട സ്റ്റേഷനുകളിൽ നിന്ന് മെട്രോ പുറപ്പെടും. നിലവിൽ മെട്രോയിലെത്തുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഇരുപത്തി ഒന്നായിരമാണ്.