കൊച്ചി: കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിക്കാനായി ആവിഷ്കരിച്ച  മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്ഘാടനം ചെയ്തു.  എറണാകുളം റവന്യു ടവറിൽ നടന്ന പരിപാടിയിൽ ഓണലൈൻ ആയി ആണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ  ഉദ്ഘാടനം നടത്തിയത്.

യാത്രക്കാരുടെ സൗകര്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസരണം യാത്രാ ഉപാധി ഒരുക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം എന്ന് എംടിഎ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. വിവിധ ജനപ്രതിനിധികളും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുന്നത്. എംടിഎ നടപ്പിലാക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം.