ദില്ലി വസുന്ധര എൻക്ലെവിലുള്ള അപാർട്ടുമെന്‍റിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ദില്ലി: ദില്ലിയിൽ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സുമിത വാത്സ്യ മകൾ സമൃത വാത്സ്യ എന്നിവരാണ് മരിച്ചത്. ദില്ലി വസുന്ധര എൻക്ലെവിലുള്ള ഇവരുടെ അപാർട്ട്മെന്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വീട്ട് ജോലിക്കാരി രാവിലെ ജോലിക്കായി എത്തിയപ്പോൾ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂ അശോക് നഗർ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ലാൽ ബഹദൂർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോയി.