14 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് 24 കോടിയോളം രൂപയാണ് ആകെ ചെലവഴിച്ചത്. അതായത്, കണക്കാക്കിയതിലും 10 കോടിയോളം രൂപ അധികം ചെലവഴിച്ചിട്ടും നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിലെ ചോർച്ചയും മറ്റ് പോരായ്മകളും പുറത്തുവന്നു.

കൊച്ചി: വലിയ പ്രതീക്ഷകളോടെ നിർമ്മിച്ച കൊച്ചിയിലെ പി & ടി കോളനി ഫ്ലാറ്റ് നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 14 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് 24 കോടിയോളം രൂപയാണ് ആകെ ചെലവഴിച്ചത്. അതായത്, കണക്കാക്കിയതിലും 10 കോടിയോളം രൂപ അധികം ചെലവഴിച്ചിട്ടും നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിലെ ചോർച്ചയും മറ്റ് പോരായ്മകളും പുറത്തുവന്നു.

കെട്ടിടത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം പൂർത്തിയാക്കിയതെന്നാണ് പ്രധാന പരാതി. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരത്തിൽ വലിയ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. നിർമ്മിച്ച് ദിവസങ്ങൾക്കകം തന്നെ മേൽക്കൂരകൾ തുരുമ്പെടുക്കുകയും കെട്ടിടത്തിൽ വ്യാപകമായി വെള്ളം ഇറങ്ങുകയും ചെയ്തത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

കോടികളുടെ അഴിമതിയും നിർമ്മാണത്തിലെ അനാസ്ഥയും പുറത്തുവന്നതോടെ കോളനിവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി & ടി കോളനി നിവാസികൾ നാളെ മുതൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കും.

YouTube video player