Asianet News MalayalamAsianet News Malayalam

കൊടകര കുഴൽപ്പണം: ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി, എഫ്ഐആർ വിവരങ്ങൾ ശേഖരിച്ചു

കുഴൽപ്പണ കേസിന്  വിദേശ ബന്ധമുണ്ടോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് എഴഫോഴ്സ് മെന്റ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കേസിലെ പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്.

 

kodakara black money case ed enforcement primary enquiry
Author
Kochi, First Published Jun 4, 2021, 1:57 PM IST

കൊച്ചി: കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്സ്മെന്‍റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ഇഡി ശേഖരിച്ചു. കേസിന്‍റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കുഴൽപ്പണ കേസിന്  വിദേശ ബന്ധമുണ്ടോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കേസിലെ പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചു.

ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി.

ഇതിന് പിന്നാലെ ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടു. ഹർജിയിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന  കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെൻറ് അന്വേഷണം അനിവാര്യമാണെന്നും, അന്വേഷണം നടത്താൻ ഇ.ഡി.യ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. നേരത്തെ എൻഫോഴ്‌സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ  പറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios