Asianet News MalayalamAsianet News Malayalam

കൊടകര കുഴൽപ്പണ കേസ്: പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം , സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഭരണ കക്ഷി ഇറക്കിയ കള്ള പണത്തിന്‍റെ ഒരംശം മാത്രമാണ് പുറത്ത് വന്നത്. സമഗ്ര അന്വേഷണം നടക്കണം, സത്യം മുഴുവൻ പുറത്ത് വരണമെന്ന് കോടിയേരി

kodakara case kodiyeri balakrishnan reaction
Author
Trivandrum, First Published Jun 5, 2021, 12:14 PM IST

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ഇത് വരെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ. സമഗ്ര അന്വേഷണം ആണ് ഇക്കാര്യത്തിൽ നടക്കേണ്ടത്. സത്യം മുഴുവൻ പുറത്ത് വരണം. ഇപ്പോൾ നടക്കുന്ന അന്വേഷണം വഴിയാണ് ഇത്രയും കാര്യങ്ങൾ പുറത്ത് വന്നത്. മറ്റ് ഏജൻസികളെ ഏൽപ്പിക്കണോ , അന്വേഷണ സംഘത്തെ വിപുലീകരിക്കണോ എന്നൊക്കെ തുടര്‍ന്ന് ആലോചിക്കേണ്ട വിഷയമാണെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. 

അന്വേഷണ വിവരങ്ങളെല്ലാം പുറത്ത് വരണം. കേന്ദ്ര ഏജൻസിക്ക് ഈ കേസ് വിട്ടാൽ എന്താണ് സംഭവിക്കുക എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങൾ അറിയുമ്പോഴേ അന്വേഷണത്തിന് എടുക്കേണ്ട ഏജൻസിയാണ്  ഇഡി. അവരിത്ര വൈകിയതെന്താണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളു എന്നും കോടിയേരി ബാലക‍ൃഷ്ണൻ പറഞ്ഞു. 

ബിജെപി നേതാക്കൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ പറയുന്ന ന്യായം. അന്വേഷണവുമായി സഹകരിക്കുക തന്നെയാണ് വേണ്ടത്. സത്യം മുഴുവൻ പുറത്ത് വരണം . അതിന് ബിജെപി നേതാക്കൾ സഹകരിക്കുക തന്നെയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു. 

സ്ഥാനാർത്ഥിക്ക് ചെലവിന് അപ്പുറത്ത് ചെലവ് നടന്നിട്ടുണ്ടോ? രാഷ്ട്രീയ പാർട്ടിക്ക് ചെലവഴിക്കാനുള്ള പണത്തിന്‍റെ പരിധിയിൽ വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പുറത്ത് വരണം. വൈര്യനിരാതനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios