ഇവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ പൊലീസ് സൂപ്രണ്ട് ജി പൂങ്കുഴലി പറഞ്ഞു

തൃശ്ശൂർ: കൊടകരയിൽ കുഴൽപ്പണം കവർന്ന സംഭവത്തിൽ പത്ത് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ തൃശ്ശൂർ, കണ്ണൂർ, ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ പൊലീസ് സൂപ്രണ്ട് ജി പൂങ്കുഴലി പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി ജിജിമോന് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് കേസ് അന്വേഷിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred